മോർ മത്തായി ദയറോ: സുറിയാനി സഭയുടെ സുവർണ്ണകാലത്തിന്റെ സാക്ഷി

ക്രിസ്തീയ വിശ്വാസത്തിന്റെയും സുറിയാനി പൈതൃകത്തിന്റെയും അമൂല്യ സാക്ഷ്യമായി നിലകൊള്ളുന്ന ഇറാഖിലെ അൽ ഫാഫ് മലകളിലെ മോർ മത്തായി ദയറോ, ചരിത്രത്തിന്റെയും ആത്മീയതയുടെയും അതുല്യ സംയോജനമാണ്. ലോകത്തിലെ ഏറ്റവും പുരാതനമായ ആശ്രമങ്ങളിൽ ഒന്നായ ഇതു, നൂറ്റാണ്ടുകൾ നീണ്ടു നിലനിന്ന വിശ്വാസത്തിന്റെ കരുത്തിനെയും സന്യാസ ജീവിതത്തിന്റെ പാരമ്പര്യത്തെയും നമ്മെ ഓർമ്മിപ്പിക്കുന്നു.

ഇറാഖിലെ അൽ ഫാഫ് മലമുകളിൽ നിലകൊള്ളുന്ന മോർ മത്തായി ദയറോയുടെ പുറം ദൃശ്യം — പുരാതന സുറിയാനി ക്രൈസ്തവ ആശ്രമത്തിന്റെ പൈതൃക പ്രതീകം
മോർ മത്തായി ദയറോയുടെ അന്തർഭാഗം — അമ്പല പ്രാകാരങ്ങളും കൂദാശാ പീഠങ്ങളും ഉൾപ്പെട്ട സുറിയാനി വാസ്തുശില്പത്തിന്റെ ഉദാഹരണം.

ഇറാഖിലെ അൽ ഫാഫ് മലകളിൽ സ്ഥിതി ചെയ്യുന്ന മോർ മത്തായി ദയറോ. മത പീഡകനായിരുന്ന ജൂലിയൻ ചക്രവർത്തിയുടെ കാലത്ത് എ ഡി 363ൽ മോർ മത്തായി എന്ന താപസ ശ്രേഷ്ഠനാൽ സ്ഥാപിതമായ ആശ്രമം ആണ് ഇത്. ആശ്രമത്തിന് ചുറ്റും പ്രകൃതിദത്തമായ ധാരാളം ഗുഹകൾ ഉള്ളതിനാൽ ആബീലൻമാരും ഈഹീദായക്കാരും അവകളിൽ താമസിച്ചു പോന്നിരുന്നു.

ദയറയുടെ സുവർണ്ണ കാലഘട്ടമായ ഒൻപതാം നൂറ്റാണ്ടിൽ ഏഴായിരത്തിലധികം സന്യസ്തർ ഇവിടെ വസിച്ചിരുന്നു. സുറിയാനി സഭയുടെ ഏറ്റവും വലിയ ലൈബ്രറികളിൽ ഒന്നായ മത്തായി ദയറ ലൈബ്രറി പുകഴ്പെറ്റ വിജ്ഞാന കേന്ദ്രം ആയി പരിലസിച്ചിരുന്നു.

ഒന്നാം നൂറ്റാണ്ടിലെ കൈയെഴുത്തു പ്രതികൾ പോലും സൂക്ഷിക്കപ്പെട്ടിരുന്ന ഗ്രന്ഥസമുച്ചയം പിൽക്കാല യുദ്ധങ്ങളിലും പടയോട്ടങ്ങളിലും അധിനിവേശങ്ങളിലും വൻ തോതിൽ നശിപ്പിക്കപ്പെടുക ആണ് ഉണ്ടായത്.പതിമൂന്നാം നൂറ്റാണ്ടിൽ നശിപ്പിക്കപ്പെട്ട ആശ്രമം പത്തൊൻപതാം നൂറ്റാണ്ടിൽ നവീകരിച്ചു എങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഐസിസ് ആക്രമണത്തിൽ വളരെ നാശങ്ങൾ ഉണ്ടായി. അത്ഭുതപ്രവർത്തകൻ ആയിരുന്ന ദയറ സ്ഥാപകൻ മോർ മത്തായിയുടെ ഓർമ്മ സെപ്റ്റംബർ 18ന് ആചരിക്കുന്നു. ആ ആഴ്ചയിൽ വിവിധ സഭകളിൽ നിന്നുള്ളവർ ഇവിടെ പ്രാർത്ഥന യ്ക്കായി ഒത്തു ചേരും. സുറിയാനി സഭയുടെ സുവർണ്ണ കാലഘട്ടത്തിൽ പതിമൂവായിരത്തോളം പള്ളികളും ദയറാ കളും ഉണ്ടായിരുന്നു എന്ന സത്യം കാലത്തിന്റെ ജൈത്ര യാത്രയിൽ സമ്പത്തും പ്രതാപവും സംസ്ക്കാരവും എല്ലാം മറഞ്ഞു പോകും എന്ന മാറ്റമില്ലാത്ത നിയമത്തെ നമ്മെ ഓർമ്മിപ്പിക്കുന്നു. ദയറ സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ രണ്ടാം വാരം പോകുന്നത് കൂടുതൽ നന്നായിരിക്കും

Next Post
Meltho_d'haye_Logo

Meltho D’haye (Word of Life) is a Syriac Orthodox faith initiative,
proclaiming the Apostolic Truth preserved since 34 AD.

Meltho_d'haye_Logo

Meltho D’haye (Word of Life) is a Syriac Orthodox faith initiative,
proclaiming the Apostolic Truth preserved since 34 AD.

© 2026 Melthodhaye | Developed by WebAPPt